Gandhi Jayanti Quiz 2021 : സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വീമ്പ് പറഞ്ഞ് നടന്ന ബ്രിട്ടീഷുകാരന്‍റെ മുഷ്കിനെ അഹിംസാ വ്രതത്തിലൂടെ വിറപ്പിച്ച രാഷ്ട്രപിതാവിന്‍റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു.
ഗാന്ധിജിയുമായി ബന്ധപ്പെട്ട ഈ വസ്തുതകൾ പഠിക്കാതെ ഒരു പരീക്ഷയ്ക്കും പോകരുത്.
ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗാന്ധിജിയും അദ്ദേഹത്തിൻ്റെ ജീവിതവും അദ്ദേഹം നൽകിയ സംഭാവനകളും സമരങ്ങളും കൃതികളുമെല്ലാം.
കേരള പി.എസ്.സി നടത്തുന്നത് ഉൾപ്പടെയുള്ള മത്സര പരീക്ഷകളിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം നിർബന്ധമാണ്.
ഗാന്ധിജിയുടെ ജനനം, അദ്ദേഹം നടത്തിയ സമരങ്ങൾ, ജയിൽ വാസം, കൃതികൾ, കേരള സന്ദർശനം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മരണം തുടങ്ങിയ എല്ലാ മേഖലകളും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രം പരീക്ഷാ ഹാളിൽ പ്രവേശിക്കുക.