Press "Enter" to skip to content

പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷ ജൂലായ് 3-ന് | അഡ്മിഷന്‍ ടിക്കറ്റുകള്‍ ജൂണ്‍ 15 മുതല്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും

പത്താം ക്ലാസുവരെ അടിസ്ഥാനയോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്കെത്താത്ത ഉദ്യോഗാർഥികൾക്കായി ജൂലായ് മൂന്നിന് അഞ്ചാംഘട്ട പരീക്ഷ നടത്തും.

രേഖകൾ സഹിതം അപേക്ഷിച്ചവർക്കാണ് അവസരം.

അഡ്മിഷൻ ടിക്കറ്റുകൾ ജൂൺ 15 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
 മാർച്ച് 15-നു ശേഷം ലഭിച്ച അപേക്ഷകൾ, രേഖകളില്ലാത്ത അപേക്ഷകൾ എന്നിവ നിരസിച്ചതിനാൽ അവർക്ക് പ്രത്യേക അറിയിപ്പ് നൽകില്ല.